മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയിൽ ശ്രദ്ധേയ റോളിൽ കൃഷ്ണകുമാറും. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജിലൻസ് ഡയറക്ടർ അലക്സ് തോമസായാണ് കൃഷ്ണകുമാർ ചിത്രത്തിലെത്തുന്നത്. പൊളിറ്റിക്കല്‍ എന്റര്ടെയ്നര് സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കല്‍ ചന്ദ്രന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പരോളിന് ശേഷം മമ്മുക്കയോടൊപ്പം വീണ്ടും ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. മകൾ ആഹാന അഭിനയിച്ച സിനിമകളിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണിൽ എനിക്കും ഒരു കഥാപാത്രമായി വരാൻ കഴിഞ്ഞതിൽ സന്തോഷം. ദൈവത്തിന് നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതെന്നും കൃഷ്ണകുമാർ പറഞ്ഞു.
മധു, ബാലചന്ദ്ര മേനോൻ എന്നിവർ അതിഥി താരങ്ങളായെത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സിദ്ധിഖ്, മാത്യു തോമസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രൻ ,കൃഷ്ണ കുമാർ ,സുധീർ കരമന, റിസബാവ, സാദിഖ്, മേഘനാദൻ, അലൻസിയർ, സുരേഷ് കൃഷ്ണ, പ്രേംകുമാർ, നന്ദു ജയൻ ചേർത്തല, വി.കെ. ബൈജു, സുദേവ് നായർ, വെട്ടുക്കിളി പ്രകാശ് , ജയകൃഷ്ണൻ, പ്രേംജിത് ലാൽ , നിഷാന്ത് സാഗർ, മുകുന്ദൻ, ബാലാജി യദു കൃഷ്ണ , അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസർ ലത്തീഫ്, വിവേക് ഗോപൻ, ഷിജു, ആര്യൻ കൃഷ്ണ മേനോൻ, നിമിഷ സജയൻ, ഇഷാനി കൃഷ്ണകുമാർ, ഗായത്രി അരുൺ, രശ്മി ബോബൻ, ശ്രീജ, ഡോ. പ്രമീളാ ദേവി, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഗാനഗന്ധർവ്വന് ശേഷം വീണ്ടും മമ്മുട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസർ ശ്രീലക്ഷ്മി ആർ ആണ്. ഭൂപൻ താച്ചോ, ശങ്കർ രാജ് ആർ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.
Comments