ഒരു നടന്റെ വേര്‍പാടില്‍ മലയാളികള്‍ ഇത്രത്തോളം തകര്‍ന്ന ഒരു അവസ്ഥ ഉണ്ടായിക്കാണില്ല… അത്തരത്തില്‍ ഒന്നായിരുന്നു കലാഭവന്‍ മണി എന്ന അതുല്യ നടന്റെ വേര്‍പാട്. കലാഭവന്‍ മണി എന്ന പ്രതിഭ മലയാള സിനിമയോട് വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. എന്നിരുന്നാലും ഇന്നും നാടന്‍ പാട്ടിന്റെ ഈണവും താളവുമായി ഇന്നും ജീവിക്കുന്നു. നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന് സിനിമയില്‍ എത്തി ചേര്‍ന്ന ആളാണ് മണി. എന്നാല്‍ സിനിമയില്‍ എത്തിയതിനു ശേഷവും നിരവധി അപമാനങ്ങള്‍ ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് ഒരിക്കല്‍ കലാഭവന്‍ മണിയുടെ മകള്‍ പറഞ്ഞ അദ്ദേഹത്തിന്റെ ഒരു സ്വപ്‌നമാണ്.
മരണത്തോട് അടുത്ത നാളുകളില്‍ താന്‍ വിട്ടു പോകുമെന്നറിയാതെ മണി തന്റെ മകള്‍ ശ്രീലക്ഷ്മിയോട് പറഞ്ഞ ആഗ്രഹം. ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനു കുറച്ചു ദിവസങ്ങള്‍ മുന്‍പേ ആയിരുന്നു മണിയുടെ വേര്‍പാട്. പരീക്ഷയ്‌ക്കു മുന്‍പ് ഒരു ദിവസം മണി ശ്രീലക്ഷ്മിയോട് പറഞ്ഞു… ‘അച്ഛനാെണങ്കില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസില്‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോന്‍’ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയില്‍ അച്ഛനൊരു ആശുപത്രി കെട്ടിത്തരും.
പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.’ അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളെ പോലെ നിനക്ക് നല്ല ധൈര്യം വേണം കാര്യ പ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്‌ക്കു നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു…. ശ്രീലക്ഷ്മിയുടെ വാക്കുകള്‍. ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കൂടെ നിന്ന ഒരു നടനാണ് കലാഭവന്‍ മണി. വര്‍ഷങ്ങള്‍ എത്ര കടന്നു പോയാലും ഈ അതുല്യ നടനെ മലയാള സിനിമയ്‌ക്കും സിനിമ പ്രേമികള്‍ക്കും മറക്കാനാവില്ല.
Comments