ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നു. ആഗോളതലത്തിൽ ഭീകരപ്രവര്‍ത്തന ങ്ങള്‍ക്കെതിരെ പോരാടാനാണ് യൂറോപ്യന്‍ യൂണിയന് ധാരണയിലെ ത്തിയിരിക്കുന്നത്. ഓര്ഗനൈസേഷന് ഫോര്‍ സെക്യൂരിറ്റി ആന്റ് കോര്പ്പറേഷന് ഇന്‍ യൂറോപ്പ് ( ഒ.എസ്.സി.ഇ) എന്ന സംയുക്ത സംവിധാനമാണ് തീരുമാനം അറിയിച്ചത്. ഭീകരതയ്ക്കെതിരേയും ഭാവിയില്‍ ഉണ്ടാകാനിടയുള്ള എല്ലാ ഭീകരപ്രവര്ത്തനങ്ങള്ക്കെതിരേയും യൂറോപ്യന്‍ യൂണിയന് പ്രവര്‍ത്തി ക്കുമെന്നും സംഘടന ഉറപ്പുനല്‍കി.
തീരുമാനത്തിൽ യൂറോപ്യന്‍ യൂണിയൻ നേതൃത്വത്തെ ഇന്ത്യ പ്രശംസിച്ചു. ഭീകരതയ്ക്കെതിരെ മേഖലയില്‍ ഇടപെടല്‍ നടത്താന്‍ തീരുമാനിക്കുന്ന ആദ്യ സംഘടനയാണ് ഒ.എസ്.സി.ഇ. സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി കെ.നാഗരാജ് നായിഡുവാണ് യൂറോപിലെ ഭീകരവിരുദ്ധ മുന്നേറ്റത്തെ പ്രശംസിച്ചത്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രണമത്തെ ആദ്യം അപലപിച്ച സംഘടനയും ഒ.എസ്.സി.ഇ ആയിരുന്നുവെന്നും നാഗരാജ് ഓര്‍മ്മിപ്പിച്ചു. ആഗോളതലത്തിൽ ഭീകരത തുടച്ചുനീക്കാൻ എട്ടിന കര്‍മ്മപദ്ധതിയാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് സുരക്ഷാ കൗണ്‍സിലില്‍ ആഗോളഭീകരതയെ ഇല്ലായ്്മ ചെയ്യണമെന്ന ശക്തമായ നയപ്രഖ്യാപനം നടത്തിയത്.
ഒ.എസ്.സി.ഇയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സ്വീഡനാണ്. മൂന്ന് ഉപഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന 57 രാജ്യങ്ങളടങ്ങുന്ന വലിയൊരു മേഖലയെ ഒ.എസ്.സി.ഇ പ്രതിനിധാനം ചെയ്യുന്നു. ഇതില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളാണ് സുപ്രധാന നേതൃത്വം വഹിക്കുന്നത്. അയല്‍രാജ്യങ്ങളുടെ സുരക്ഷാ കാര്യങ്ങളിലും ഒ.എസ്.സി.ഇ നേതൃത്വം പരസ്പര സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
Comments