500 കിലോ തൂക്കം, ഭീമൻ ലോഹവളയം; അജ്ഞാത വസ്തു പതിച്ചത് ജനവാസ മേഖലയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

500 കിലോ തൂക്കം, ഭീമൻ ലോഹവളയം; അജ്ഞാത വസ്തു പതിച്ചത് ജനവാസ മേഖലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 11:42 am IST
Facebook
Twitter
WhatsAppTelegram

ഒരു ലോഹവളയം. 500 കിലോയോളം ഭാരം. ഭീമാകാരമായ വലിപ്പം. അജ്ഞാതമായ ഈ വസ്തു പെട്ടെന്നൊരു സുപ്രഭാതത്തിൽ മുറ്റത്ത് കിടക്കുന്നു. എന്താണ് സംഭവമെന്ന് മനസിലാകാതെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഇത് പൊട്ടിത്തെറിക്കുമോ? മറ്റേതെങ്കിലും വിധത്തിലുള്ള ഹാനിയുണ്ടാക്കുമോയെന്ന ആശങ്കയിൽ അവർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.

ബഹിരാകാശത്തേക്ക് തൊടുത്തുവിട്ട റോക്കറ്റിന്റെ അവശിഷ്ടമാണിതെന്ന് കണ്ടെത്തിയതോടെ ജനങ്ങൾക്ക് ആശ്വാസമായി. കെനിയയിലെ മുകുകു ​ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ആകാശത്ത് നിന്നുവീണ വസ്തുവിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കെനിയയുടെ സ്പേസ് ഏജൻസി.

2.5 മീറ്റർ വ്യാസത്തിലുള്ള ഭാരമേറിയ ലോഹവളയമാണ് പതിച്ചത്. ബഹിരാകാശത്ത് നിന്നുള്ള വസ്തുവിന്റെ അവശിഷ്ടമാണിത്. റോക്കറ്റ് വിക്ഷേപിച്ച ലോഞ്ച് വെഹിക്കിളിൽ നിന്ന് വേർപ്പെട്ട വളയമാകാം ഇതെന്നും പരിശോധനകൾക്ക് ശേഷം കെനിയൻ സ്പേസ് ഏജൻസി അറിയിച്ചു.

സാധാരണ​ഗതിയിൽ ബഹിരാകാശത്തേക്ക് തൊടുത്തുവിടുന്ന റോക്കറ്റുകളുടെ എന്തെങ്കിലും അവശിഷ്ടങ്ങൾ താഴേക്ക് പതിക്കാറില്ല. കാരണം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഇവ കത്തിച്ചാമ്പലാകും. അതുകൊണ്ടുതന്നെ റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ ചാരമായാണ് ഭൗമോപരിതലത്തിൽ വീഴാറുള്ളത്. ചാരമാകാത്ത ലോഹക്കഷ്ണങ്ങൾ പൊതുവെ സമുദ്രത്തിലോ ജനവാസമില്ലാത്ത ഏതെങ്കിലും മേഖലകളിലോ പതിക്കുന്ന വിധത്തിൽ സജ്ജീകരിക്കുകയും ചെയ്യും. എന്നാൽ ഈ ലോ​ഹക്കഷ്ണം കെനിയയിലെ ജനവാസ മേഖലയിൽ പതിച്ചത് എങ്ങനെയാണെന്നാണ് സ്പേസ് ഏജൻസി അന്വേഷിക്കുന്നത്.

Tags: KenyaSpace ObjectMysterious Object
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies