തിരുവനന്തപുരം : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരുമടങ്ങുന്ന ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, താരപ്രചാരകരായ ഖുശ്ബു, വിജയശാന്തി എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും. ഇത്ന് തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്തെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും അമിത് ഷാ കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ചു ദിവസത്തെ പ്രചര പരിപാടികളിലും പങ്കെടുക്കും. മോദി അഞ്ചു മഹാറാലികളില്‍ പങ്കെടുക്കുമ്പേള് അമിത് ഷാ പത്ത് ജില്ലകളിലെ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നാലു ദിവസം കേരളത്തിലും മൂന്നു ദിവസം തമിഴ്നാട്ടിലെ പ്രചരണ പരിപാടികളിലും പങ്കെടുക്കും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് മുന്‍ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എംപി, തേജസ്വി സൂര്യ എംപി, റാം മാധവ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവഡേക്കര്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്, അനുരാഗ് ഠാക്കൂര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ രണ്ടു ദിവസം വീതം പ്രചരണം നയിക്കും.
പ്രധാനമന്ത്രി മാര്‍ച്ച് 30 മുതലാണ് കേരളത്തിലേക്ക് എത്തുക. അമിത് ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തീയതികളിലും ജെ.പി. നദ്ദ മാര്‍ച്ച് 27,31 തീയതികളിലും രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28 നും യോഗി ആദിത്യനാഥ് മാര്‍ച്ച് 27 നും വിജയശാന്തി 21, 22, 25, 26, 27, 29, 30, 31, ഏപ്രില്‍ 4 തീയതികളിലും പ്രചാരണത്തിനായെത്തും.
Comments