തിരുവനന്തപുരം: വികസനത്തിൽ കേരളം ത്രിപുരയ്ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാർ. വ്യവസായം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ കേരളം ത്രിപുരയ്ക്ക് പിന്നിലാണ്. മോദിയ്ക്ക് വേണ്ടി വോട്ട് ചെയ്താൽ ഇരട്ട എഞ്ചിനുള്ള സർക്കാരുണ്ടാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിപ്ലബ് കുമാർ.
ത്രിപുരയിൽ താൻ വന്നപ്പോൾ മണിക് സർക്കാരിനെതിരെ ഈ ചെറിയ പയ്യൻ എന്ത് ചെയ്യുമെന്ന് ചോദിച്ചവരുണ്ട്. ഒരു കൗൺസിലർ പോലും ഇല്ലാതിരുന്ന ത്രിപുരയിലാണ് ബിജെപി ഭരണം പിടിച്ചത്. അതുപോലെ കേരളത്തിലും ഭരണം പിടിക്കുമെന്ന് ബിപ്ലബ് ദേവ് പറഞ്ഞു. ഇടതു വിരുദ്ധ വികാരം രാജ്യത്തുടനീളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ ഒരുമിച്ച് നൽകുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ എതിർ ചേരിയിലാണ്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണച്ചവരാണ് ഇടതുപക്ഷം. കമ്യൂണിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്തിയതിന് ശേഷം ത്രിപുരയിൽ രാഷ്ട്രീയ കൊലപാതകം കുറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ കാണുന്ന കാലവും കഴിഞ്ഞുവെന്നും വികസനത്തിന്റെ രാഷ്ട്രീയകാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments