ലണ്ടൻ: ആൾ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ പി.വി.സിന്ധു ക്വാർട്ടറിലെത്തി. ഡെൻമാർക്കിന്റെ ലിനേ ക്രിസ്റ്റഫർസെന്നിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോർ: 21-8 , 21-8.
കളിയിലുട നീളം മികച്ച എയ്‌സുകളും ഡ്രോപ്പുകളുമായി കളം നിറഞ്ഞ സിന്ധു അനായാസമാണ് ജയം നേടിയത്. 25 മിനിറ്റിനുള്ളിൽ സിന്ധു മത്സരം തന്റേതാക്കി മാറ്റി.
ഈ മാസം ആദ്യം സ്വിസ് ഓപ്പണിന്റെ ഫൈനലിൽ കളിച്ച സിന്ധു തുടർച്ചയായി രണ്ടാം ടൂർണ്ണമെന്റിലാണ് ക്വാർട്ടറിലെത്തുന്നത്. സ്വിസ് ഓപ്പണിന്റെ ഫൈനലിൽ ഒളിമ്പിക്‌സിലെ തോൽവിക്ക് കാരണക്കാരിയായ സ്പാനിഷ് താരം കരോലിനാ മാറിനാണ് സിന്ധുവിനെ തോൽപ്പിച്ചത്.
Comments