ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും മാംഗല്യമെന്നാണ് സൂചന. 20ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു.
രണ്ടു ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ വെങ്കട ദത്താ സായ് എന്ന ബിസിനസുകാരനെയാണ് ജീവിത പങ്കാളിയാക്കുന്നത്. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായി.
രണ്ടുവർഷം നീണ്ടുനിന്ന കിരീട വറുതി അവസാനിപ്പിച്ച് സയിദ് മോദി ഓപ്പൺ കിരീടം കഴിഞ്ഞ ദിവസമാണ് സിന്ധു നേടിയത്. ഇനി ജനുവരിയിലാകും താരം കോർട്ടിലേക്ക് മടങ്ങിയെത്തുകയെന്നാണ് സൂചന. ഡിസംബർ 24ന് ഹൈദരാബാദിൽ സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ ഒരുക്കും.