തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ സ്വപ്നയെ നിർബന്ധിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ഏജൻസിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രെെംബ്രാഞ്ചിന്റെ കേസിനെ നിയമപരമായി നേരിടുമെന്നും വനിതാപോലീസുകാരുടെ മൊഴിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ഇ.ഡി പ്രതികരിച്ചു.
സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ മൊഴിയും സ്വപ്നയുടെ ശബ്ദരേഖയും കണക്കിലെടുത്താണ് കേസെടുത്തത്. തെരഞ്ഞെടുപ്പു കാലത്ത് വിവാദം വീണ്ടും ആളിക്കത്തിക്കുന്ന നടപടിയാണ് െ്രെകംബ്രാഞ്ചിന്റേത്. അതിനിടയിൽ സ്വർണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്നാരോപിച്ച് ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രിക്കെതിരേ പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിക്കുന്നതു കണ്ടെന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥകളുടെ മൊഴിയും പുറത്തു വന്നിരുന്നു. എന്നാൽ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിനു വഴങ്ങിയാണ് മൊെബെൽ ഫോണിലൂടെ ഇത് പറഞ്ഞതെന്ന് സ്വപ്ന പിന്നീട് ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.
Comments