ഇനിയുമുണ്ടോ ഒരു ഗ്ലാസുകൂടി; ഒരു തവണ കുടിച്ചാല്‍ വീണ്ടും ആവശ്യപ്പെടും ഈ സംഭാരം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഇനിയുമുണ്ടോ ഒരു ഗ്ലാസുകൂടി; ഒരു തവണ കുടിച്ചാല്‍ വീണ്ടും ആവശ്യപ്പെടും ഈ സംഭാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2021, 10:15 pm IST
FacebookTwitterWhatsAppTelegram

വേനല്‍ കനക്കാന്‍ തുടങ്ങി ഒപ്പം ചൂടും. ഈ സമയത്ത് ശരീരത്തില്‍ വെള്ളത്തിന്റെ ആവശ്യം ഏറെ കൂടുതലാണ്. എത്ര വെള്ളം കുടിച്ചാലും നമുക്ക് മതിയാവുകയുമില്ല. അതുകൊണ്ടു തന്നെ വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു പാനീയമാണ് സംഭാരം. ദാഹം ശമിപ്പിക്കുക മാത്രമല്ല ചൂടുകാലത്ത് നമ്മുടെ ശരീരത്തെയും വയറിനെയും സംരക്ഷിക്കാന്‍ കൂടി ഇതിനു സാധിക്കുന്നു. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ സംഭാരം എളുപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി അര ലിറ്റര്‍ തൈര് എടുക്കുക.

കട്ടിതൈര് ആണെങ്കില്‍ ഉപയോഗിക്കുന്നതിനു മുന്‍പ് മിക്‌സിയിലിട്ട് നന്നായി അടിച്ച് ഇതിലെ കട്ടയെല്ലാം ഉടക്കണം . ശേഷം ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് വെക്കുക. പിന്നീട് അഞ്ചോ ആറോ ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, കൂടെ ഒരു പുതിന ഇലയും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. ശേഷം ഇത് ഉടച്ചു വെച്ച തൈരിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കൂടെ നാല് ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക,

എന്നാല്‍ മാത്രമേ കട്ടിയായ തൈര് സംഭാരത്തിന്റെ പരുവത്തില്‍ ആകുകയുളളൂ. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം മണ്‍കലത്തില്‍ ഒഴിച്ച് വെക്കുക. ദാഹിക്കുന്ന സമയത്ത് ആവശ്യത്തിന് അനുസരിച്ച് എടുത്ത് കുടിക്കാവുന്നതാണ്. സംഭാരം ശരീരത്തിന് ഏറെ ഉത്തമമാണ്. കൂടാതെ ചൂടുകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഒപ്പം വേനല്‍ക്കാലത്ത് നമ്മുടെ വീടുകളില്‍ വരുന്ന വിരുന്നുക്കാര്‍ക്ക് കൊടുക്കാവുന്ന നല്ല ഒരു പാനീയം കൂടിയാണ് സംഭാരം.

Tags: healthy drink
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies