മുബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 132 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 13,165 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 25,33,026 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 22,47,495 പേർ രോഗമുക്തി നേടി. 53,589 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. നിലവിൽ 2,30,641 പേരാണ് വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നാഗ്പൂർ, മുംബൈ, താനെ, പൂനെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
പൂനെയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5722 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. പൂനെയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 9640 ആണ്. ജനങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Comments