കറാച്ചി: പാകിസ്താനിലെ പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലും കാണാതാകലും അതിഭീകരമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകൾ നിരന്തരം വർദ്ധിച്ചിട്ടും കുടുംബ ങ്ങളുടെ പരാതികൾ വന്നിട്ടും ഒരു നടപടിയും എടുക്കാത്ത ഭരണകൂടത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഭരണകൂടം പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കായി എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
‘കാണാതാകലിനോടും തട്ടിക്കൊണ്ടുപോകുന്നതിനോടും ഭരണകൂടം കാണിക്കുന്നത് കപടമായ കണ്ണീരൊഴുക്കലാണ്. പരിശോധിച്ചുവരുമ്പോൾ ഭരണപരമായി ഇത്തരം ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഫലപ്രദമായി ഒരു നടപടികളും എടുക്കുന്നില്ല എന്ന് ബോധ്യപ്പെട്ടി രിക്കുന്നു.’ സുപ്രീംകോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഇമ്രാൻ ഭരണകൂടത്തിനെ ശാസിച്ചത്. ജസ്റ്റീസ് മുഹമ്മദ് കരീം ഖാൻ ആഖായാണ് രൂക്ഷ വിമർശനം നടത്തിയത്.
പാക് പാർലമെന്റ് ഭീകരതയ്‌ക്കെതിരേയും തട്ടിക്കൊണ്ടുപോകലിനെതിരേയും ഇതുവരെ ഒരു നിയമവും പാസാക്കിയിട്ടില്ല. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പലതവണ പെൺകുട്ടികളെ കാണാതാകുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടും പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഷിയാ വിഭാഗം നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.
















Comments