വാഷിംഗ്ടൺ: ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും അമേരിക്ക. കാപ്പിറ്റോളിൽ നടന്ന യോഗത്തിലാണ് അമേരിക്കൻ പാർലമെന്റ് സ്പീക്കറായ നാൻസി പെലോസി ചൈനയെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഉയിഗുറുകളുടേയും ടിബറ്റിൻ വംശജരുടേയും ഇപ്പോൾ ഹോങ്കോംഗ് നിവാസികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും ബീജിംഗ് കവർന്നെടുത്തി രിക്കുന്നുവെന്ന് പെലോസി പറഞ്ഞു.
ചൈനയ്ക്കെതിരെ ഉപരോധങ്ങൾ തുടരേണ്ട സാഹചര്യമാണുള്ളത്. ഏറെ ഉത്തരവാദിത്വ ത്തോടെയാണ് ബൈഡൻ ഭരണകൂടത്തിന്റെ നടപടി. ഉയിഗുറുകൾക്കെതിരെ അതിനീചവും പ്രാകൃതവുമായ അടിച്ചമർത്തൽ നയങ്ങളാണ് ചൈനയുടേത്. അമേരിക്ക എല്ലാ സഖ്യരാജ്യ ങ്ങളുമായി സഹകരിച്ചാണ് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത്. ടിബറ്റിലെ ജനസമൂഹത്തെയും ഹോങ്കോംഗിലെ പ്രതിഷേധത്തേയും മാദ്ധ്യമപ്രവർത്ത കരേയും ചൈന അടിച്ചമർത്തുകയാണെന്നും നാൻസി പെലോസി കുറ്റപ്പെടുത്തി.
അമേരിക്കൻ കോൺഗ്രസ്സ് ചൈനയുടെ എല്ലാ നയങ്ങളേയും ഏതിർക്കുകയാണ്. ഇതിനായി നിയമനിർമ്മാണസഭയുടെ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കും. ഉയിഗുറുകളെ ഉപയോഗിച്ചുള്ള അടിമവേല നിരോധന നിയമം, ഉയിഗുർ മനുഷ്യാവകാശ സംരക്ഷണ നിയമം എന്നിവയെ മുൻനിർത്തിയാണ് നടപടി. യൂറോപ്യൻ യൂണിയൻ ചൈനയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ സ്പീക്കർ നിയമനിർമ്മാണസഭയിൽ ചൈനയ്ക്കെതിരായ നയരൂപീകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് സംസാരിച്ചത്.
Comments