തൃശ്ശൂർ: ബി.ജെ.പിയുടെ താരപ്രചാരകനും സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നു. ന്യൂമോണിയ ബാധയെന്ന സംശയത്തെ തുടർന്ന് രണ്ടാഴ്ചത്തെ ചികിത്സയ്‌ക്കും വിശ്രമത്തിനും ശേഷമാണ് സുരേഷ് ഗോപി മടങ്ങിയെ ത്തുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച തൃശ്ശൂർ കളക്ട്രേറ്റിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ സുരേഷ്‌ഗോപി കർശനമായ വിശ്രമത്തിലായിരുന്നു.
നിലവിൽ രാജ്യസഭാ എം.പി എന്ന നിലയിൽ മികച്ച ജനസേവകനായി മാറിയ താരത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടാണ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് നിർദ്ദേശിച്ചത്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
Comments