ആഗ്ര: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രിക്ക് മുമ്പാകെ ഇന്ത്യൻ കരസേന അഭ്യാസ പ്രകടനം നടത്തി. കൊറിയൻ പ്രതിരോധ മന്ത്രി സൂ വീക്കാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയത്. വൂക്കിനെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സ്വീകരിച്ചു.
ആഗ്രയിലെ സൈനിക കേന്ദ്രത്തിൽ നടന്ന പ്രദർശനത്തിൽ കരസേനയുടെ കമാന്റോകൾ അവതരിപ്പിച്ച പാരാജംപിംഗ് പ്രകടനങ്ങളാണ് സവിശേഷ ശ്രദ്ധയാ കർഷിച്ചത്. 800 സൈനികരടങ്ങുന്ന സൈനിക വ്യൂഹമാണ് വ്യത്യസ്ത പരിപാടികളും പരിശീലന രീതികളും പ്രദർശിപ്പിച്ചത്. 25 സൈനികരാണ് പാരാജംപിംഗ് പ്രകടനം നടത്തിയത്. പതിനായിരം അടി ഉയരത്തിൽ നിന്നും ചാടിക്കൊണ്ടുള്ള അഭ്യാസങ്ങളാണ് സൈനികർ നടത്തിയത്.
വിവിധ ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധഭൂമിയിൽ ഉപയോഗിക്കുന്ന രീതികളും ഭീകരർക്കെതിരെ നടത്തുന്ന മിന്നൽ പോരാട്ടങ്ങളുമടക്കം സൈനികർ കൊറിയൻ പ്രതിരോധ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
Comments