സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കുക; സമാധാന സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെ ലോകം അംഗീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും മേജർ രാധിക സെൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കുക; സമാധാന സേനാംഗങ്ങളുടെ പ്രവർത്തനങ്ങളെ ലോകം അംഗീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും മേജർ രാധിക സെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : സമാധാന ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞ് കോംഗോയിലെ യുഎൻ മിഷന്റെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം മേജർ രാധിക സെൻ. ഐക്യരാഷ്‌ട്രസഭയുടെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു രാധികയുടെ പ്രതികരണം. സമാധാന സേനാംഗം എന്ന നിലയിൽ സംഘർഷ ബാധിത മേഖലകളിൽ ഓരോ വ്യക്തികളുടേയും ആവശ്യങ്ങളെ പിന്തുണയ്‌ക്കുമെന്നും, ശാശ്വത സമാധാനം ഉറപ്പാക്കാൻ മാതൃകയായി പ്രവർത്തിക്കുമെന്നും രാധിക സെൻ പറയുന്നു.

പ്രതികൂല സാഹചര്യങ്ങളെ മറികടന്നു കൊണ്ട് ഓരോ സമാധാന സേന അംഗങ്ങളും നടത്തുന്ന കഠിനാധ്വാനത്തെ ലോകം അംഗീകരിക്കുന്നതിനാൽ തനിക്ക് ഈ അവാർഡ് ഏറെ പ്രത്യേകതയുള്ളതാണെന്നും രാധിക കൂട്ടിച്ചേർത്തു. ” സഹപ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കൂടിയുള്ള അംഗീകാരമാണിത്. സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കുക എന്നത് വളരെ വലിയ കാര്യമാണ്. പ്രശ്‌നബാധിത മേഖലകളിൽ ലിംഗസമത്വം എന്നത് വലിയൊരു വെല്ലുവിളി തന്നെയായി ഇപ്പോഴും മുന്നിലുണ്ട്. സ്ത്രീകളിലും പെൺകുട്ടികളിലുമെല്ലാം ഈ പ്രശ്‌നങ്ങൾ ചെലുത്തുന്ന ആഘാതങ്ങൾ ചെറുതല്ല. ഈ സാഹചര്യങ്ങളിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയും എടുത്ത് പറയണം.

ഓരോ സാഹചര്യത്തിലും സംഘത്തിലെ അംഗങ്ങൾ നൽകിയ പിന്തുണ ചെറുതല്ല. അവർ നൽകിയ മാർഗനിർദേശങ്ങൾക്കും സഹകരണത്തിനും ഈ ഘട്ടത്തിൽ നന്ദി പറയുകയാണ്. ഓരോ മേഖലയിലും സുസ്ഥിരമായ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാധാന സേനയിലെ അംഗങ്ങൾ പ്രവർത്തിക്കുന്നത്. അവരുടെ അശ്രാന്ത പരിശ്രമം അംഗീകരിക്കപ്പെടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും” രാധിക സെൻ പറയുന്നു. മേജർ സുമൻ ഗവാനിക്ക് ശേഷം യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സമാധാന സേനാംഗമാണ് മേജർ രാധിക സെൻ.

 

 

 

Tags: UNFEATURED2Major Radhika Sen
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies