റംസാൻമാസത്തിൽ ഷാർജയിൽ സ്കൂൾസമയം മൂന്നുമുതൽ അഞ്ചുമണിക്കൂറാക്കി പരിമിതപ്പെടുത്തി. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി തിങ്കളാഴ്ചയാണ് ഇക്കാര്യമറിയിച്ചത്. രാവിലെ ഒമ്പതിന് മുൻപ് സ്കൂളുകൾ ആരംഭിക്കരുത്. അതേസമയം, ജോലിസമയം മൂന്നുമണിക്കൂറിൽ കുറയാനോ അഞ്ചുമണിക്കൂറിൽ കൂടാനോ പാടില്ല. റംസാൻമാസം പ്രവൃത്തിസമയം കുറയുന്നതിനനുസരിച്ച് കുട്ടികൾക്ക് നൽകുന്ന ഹോം വർക്കുകൾ, പ്രോജക്ടുകൾ, ടെസ്റ്റുകൾ എന്നിവയും കുറയ്ക്കണമെന്നും എസ്.പി.ഇ.എ. നിർദേശിച്ചു. ഏപ്രിൽ 12 അല്ലെങ്കിൽ 13 ആയിരിക്കും റംസാൻമാസം ആരംഭിക്കുന്നത്.
Comments