തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരമേഖലകളിൽ കേന്ദ്രമന്ത്രിമാരുടെ മിന്നൽ സന്ദർശനം. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരൻ, ഗിരിരാജ് സിംഗ് എന്നിവരാണ് തീരമേഖല സന്ദർശനത്തിന് എത്തിയത്. വലിയതുറയിൽ ഹാർബർ നിർമ്മാണം പരിഗണിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
വലിയതുറയിൽ ഹാർബർ വേണമെന്ന ആവശ്യം വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്നതാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ നടനും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം.
വലിയതുറയിൽ ഹാർബർ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം അറിയിച്ചു. ഹാർബർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ കേന്ദ്ര സർക്കാർ നേരിട്ട് ഹാർബർ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രസംഘം ഉറപ്പും നൽകി.
Comments