ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നടന്മാരായ സൂര്യ, അജിത്ത്, വിജയ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. നടൻ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിലാണ്. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് താരം വോട്ട് ചെയ്യാനെത്തിയത്.
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകനും ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായ നടൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി. നേരത്തെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്.
രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് ചെയ്യാനെത്തി. തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളേജിലാണ് രജനികാന്തിന്റെ വോട്ട്. തിലുവാൺമിയൂർ സ്കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
Comments