കണ്ണൂർ : മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമ്മടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഭാഗ്യവതി. അഭിഭാഷകനായ ഹരീഷ് വാസുദേവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ തന്നെ വ്യക്തി ഹത്യ നടത്തുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
തന്റെ മക്കളുടെ കൊലപാതക കേസിൽ തന്നെ പ്രതിയായി ചിത്രീകരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും അത് പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. വാളയാർ കുട്ടികളുടെ കൊലപാതകത്തിൽ കുട്ടികളുടെ അമ്മയ്ക്കും നിർണായക പങ്കുണ്ടെന്നാണ് കുറിപ്പിൽ ആരോപിച്ചത്.
Comments