വിഷു ദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെയെന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.വിവിധ സംസ്ഥാനങ്ങളിലെ പുതുവത്സര ദിനത്തിനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
Comments