ഒടുവിൽ ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങി രാഹുൽ; അവസരം നൽകിയിട്ടും മമത പൂർണ പരാജയമെന്ന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങി രാഹുൽ; അവസരം നൽകിയിട്ടും മമത പൂർണ പരാജയമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2021, 08:33 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ കോൺഗ്രസിന്റെ പ്രചാരണരംഗത്ത് രാഹുൽ ഗാന്ധിയുടെ അഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഹുലിന്റെ അസാന്നിധ്യം കോൺഗ്രസ്- തൃണമൂൽ ധാരണയുടെ ഭാഗമാണെന്ന വിമർശനങ്ങൾക്കിടെ ഇന്നലെ രാഹുൽ പ്രചാരണത്തിന് ഇറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പിന്നിട്ട ശേഷം ഉത്തർ ദിനാജ്പൂർ ജില്ലയിലാണ് രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത്.

മമത ബാനർജിയെയും ബിജെപിയെയും നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. മമതയ്‌ക്ക് നിങ്ങൾ അവസരം നൽകി. പക്ഷെ മമത റോഡുകളോ കോളജുകളോ ഉണ്ടാക്കിയോ എന്ന് രാഹുൽ ചോദിച്ചു. ജോലിക്കായി ബംഗാളിലെ ജനങ്ങൾ പുറത്തേക്ക് പോകുകയാണ്. ബംഗാളിൽ മാത്രമാണ് ജോലിക്കായി കോഴ നൽകേണ്ടി വരുന്നതെന്നും രാഹുൽ വിമർശിച്ചു.

ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അവർ ഒരിക്കലും തൃണമൂൽ മുക്ത ഭാരതമല്ല മുന്നോട്ടുവെയ്‌ക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ബിജെപിയും ആർഎസ്എസുമായുളള കോൺഗ്രസിന്റെ പോരാട്ടം രാഷ്‌ട്രീയം മാത്രമല്ല ആശയപരമായിക്കൂടിയാണെന്ന് രാഹുൽ പറഞ്ഞു. മമതയ്‌ക്ക് അത് രാഷ്‌ട്രീയ പോരാട്ടം മാത്രമായിരിക്കും. കാരണം മമത മുൻപ് അവരുടെ സഖ്യത്തിലായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ വാഗ്ദാനമായ സുവർണ ബംഗാളിനെയും രാഹുൽ പരാമർശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ വാഗ്ദാനമാണ് ബിജെപി നൽകുന്നതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. തമിഴ്‌നാട്ടിലും കേരളത്തിലും അസമിലും പുതുച്ചേരിയിലുമൊക്കെ സജീവമായി പ്രചാരണത്തിന് എത്തിയ രാഹുൽ ബംഗാളിൽ നിന്ന് വിട്ടുനിൽക്കുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇടതുമായി ചേർന്ന് മത്സരിക്കുന്ന ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങാനുളള ജാള്യതയാണ് രാഹുലിന്റെ പിൻമാറ്റത്തിന് പിന്നിലെന്നും വിമർശനം ഉയർന്നിരുന്നു.

രാഹുൽ ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങുന്നത് കേരളത്തിലടക്കം കോൺഗ്രസിന് തിരിച്ചടിയാകുമെന്നും അതിനാലാണ് വിട്ടുനിൽക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags: national2021
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies