ന്യൂഡൽഹി: ഇന്ത്യക്ക് കൊറോണ പ്രതിരോധ സഹായവുമായി അയർലൻഡ്. ഇന്ന് രാവിലെ എത്തിയ വിമാനത്തിൽ 700 യൂണിറ്റ് കോൺസെൺട്രേറ്ററുകളും 365 വെന്റിലേറ്ററുകളുമാണ് അയർലൻഡ് എത്തിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യവകുപ്പാണ് വിവരം അറിയിച്ചത്.
ഇന്ത്യക്കായി ഫ്രാൻസിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയനിൽപെട്ട അയർലൻഡും ഓക്സിജൻ ഉപകരണങ്ങൾ എത്തിച്ചിരിക്കുന്നത്. ഇതിനിടെ റഷ്യയുടെ ആരോഗ്യരക്ഷാ ഉപകരണങ്ങൾ ഇന്നലെ രാവിലെ എത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയ്ക്കായി സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. ഇതിന് പുറമേ ലോകാരോഗ്യസംഘടനകയുടെ നേതൃത്വത്തിൽ 2600 ഡോക്ടർമാരും നഴ്സുമാരും ഇന്ത്യയിലെത്തുമെന്നാണ് സൂചന.
Comments