തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ലാബുകൾ കൊറോണ പരിശോധനയ്‌ക്കുള്ള കൊള്ള ലാഭം കൊയ്യൽ തുടരുന്നതായി പരാതി. 1500നും 1700നും ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നവർ ഇന്നും അതേ നിരക്കാണ് പൊതുജനത്തിൽ നിന്നും ഈടാക്കുന്നത്. സർക്കാറിന് ഇടപെടുന്നതിൽ പരമിതിയായി കെമിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പിൻബലത്തിലാണ് ലാബുകൾ നിലവിൽ വലിയ നിരക്ക് ഈടാക്കുന്നത്.
ഇതിനിടെ തിരുവനന്തപുരത്ത് ഐ.എം.എയുടെ നേതൃത്വത്തിൽ 700 രൂപയ്‌ക്കും പരിശോധന നടത്തി ഫലം നൽകുന്നുവെന്നത് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് 1000 മുതൽ 1200 രൂപവരെ ലാഭം കൊയ്യുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം 700നും 500നും ടെസ്റ്റുകൾ ചെയ്തുകൊടുക്കുന്നുവെന്നകാര്യവും പുറത്തുവരികയാണ്.
പാലക്കാട് അടക്കം ഇന്നലെ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ലാബുകളിലെത്തി പ്രതിഷേധം ഉയർത്തിയിട്ടും തീരുമാനം ആയിട്ടില്ല. ലാബുകൾ അടച്ചിടുമെന്നും തങ്ങൾ വലിയ വിലകൊടുത്താണ് കൊറോണ പരിശോധനാ കിറ്റുകൾ വാങ്ങിവെച്ചിരി ക്കുന്നതെന്നുമുള്ള ന്യായമാണ് ഇപ്പോഴും ലാബുകൾ നിരത്തുന്നത്.
Comments