തൃശൂർ: ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു. തൃശൂർ കുന്നംകുളത്താണ് സംഭവം. മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകൾ എൽസയാണ് കിണറ്റിൽ വീണത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് മൂന്ന് വയസ്സുകാരി കളിക്കുകയായിരുന്നു. അബദ്ധത്തിൽ ഓട്ടോ സ്റ്റാർട്ട് ആയി. വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിൽ വീഴുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികൾ കിണറ്റിൽ ഇറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മരത്തംകോട് എൽസയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















