ഭുവനേശ്വർ: ഒഡീഷയിലെ മാദ്ധ്യമപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി നവീൻ പട്നായ്ക്. ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ഒപ്പം പരിഗണിക്കേണ്ടവരാണ് മാദ്ധ്യമ പ്രവർത്ത കരെന്ന് നവീൻ പട്നായ്ക് പറഞ്ഞു.സംസ്ഥാനത്തെ വർക്കിംഗ് ജേണലിസ്റ്റ് അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ആരോഗ്യരക്ഷാ പ്രവർത്തകരുടെ അതേ പരിഗണന നൽകാമെന്ന കാര്യത്തിൽ ഉറപ്പുനൽകിയത്.
നിങ്ങളും മുന്നണിപ്പോരാളികളാണ്. നിങ്ങൾ ചെയ്യുന്ന സേവനങ്ങളാണ് സർക്കാർ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്നത്. സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതും മാദ്ധ്യമങ്ങളാണെന്നും നവീൻ പട്നായ്ക് പറഞ്ഞു. കൊറോണ കാലത്തെ വിശ്രമമില്ലാത്ത പ്രവർത്തനമാണ് മാദ്ധ്യമപ്രവർത്തകരും ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർക്ക് തുല്യമായ പരിഗണന നൽകുക തന്നെ വേണമെന്നും പട്നായ്ക് വ്യക്തമാക്കി.
Comments