പത്തനംതിട്ട : തിരുവല്ല നിരണം മുണ്ടനാരിയിൽ ഗുണ്ടാ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥന് വെട്ടേറ്റു. മുണ്ടനാരി മണ്ണന്താനത്ത് വീട്ടിൽ രഘുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ മുൻവാതിൽ വെട്ടിപ്പൊളിച്ച സംഘം രഘുവിനെ മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വീടിന്റെ ജനൽ ചില്ലുകളും സംഘം അടിച്ചു തകർന്നു. ആക്രമണത്തിൽ വലതു കൈയ്ക്ക് പരിക്കേറ്റ രഘുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരണം സ്വദേശികളായ സജി, സജിത്ത് എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നതായി പുളിക്കീഴ് പോലീസ് പറഞ്ഞു.
Comments