ഈ പാമ്പിന്‍ കൂട്ടത്തെ കണ്ടാല്‍ ആരും അമ്പരക്കും. മരച്ചില്ലയില്‍ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ കൂടിച്ചേര്‍ന്ന മോണ്ടാനയിലെ ഗാര്‍ട്ടര്‍ പാമ്പുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. മോണ്ടാനയിലെ ബില്ലിങ്‌സ് സ്വദേശിയായ കാസ്സെ മോറിസ്സെ എന്ന യുവതിയാണ് അപൂര്‍വ ദൃശ്യം പകര്‍ത്തിയത്.
മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെയായി ഇങ്ങനെ ഉരുണ്ടു കിടക്കുന്ന പാമ്പിന്‍ കൂട്ടങ്ങള്‍ മേറ്റിങ് ബാള്‍സ് എന്നാണ് അറിയപ്പെടുന്നത്. കറുത്ത ശരീരത്തില്‍ ചുവപ്പും മഞ്ഞയും വരകളുള്ള ‘റെഡ്-സൈഡഡ് ഗാര്‍ട്ടര്‍’ പാമ്പുകള്‍ പുളഞ്ഞിറങ്ങുന്ന കാഴ്ചയാണിത്. ഏപ്രില്‍ അവസാനം മുതല്‍ മേയ് അവസാനം വരെ ഇവയുടെ ഇണചേരല്‍ കാലമാണ്. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തില്‍ ഒത്തു ചേരുന്നത്.
വസന്തകാലത്തിന്റെ ആരംഭത്തിലാണിത്. കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്താല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
സമുദ്രം പിന്‍വാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകള്‍ ഇന്നും ഭൂമിക്കടിയിലുണ്ട്. അവയില്‍ അനേകം അടരുകളുമുണ്ട്. പതിനായിരക്കണക്കിനു വരുന്ന പാമ്പുകള്‍ക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാന്‍ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്. ഇണചേരാനുള്ള മുന്‍കരുതലെന്ന നിലയില്‍ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആണ്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭക്ഷണം കഴിക്കാറില്ല. ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും.
ആൺ പാമ്പുകളേക്കാൾ വലുപ്പം കൂടുതലാണ് പെണ്‍ ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആണ്‍പാമ്പുകള്‍ അടുക്കുന്നത്. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്. അതിനാല്‍ത്തന്നെ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും.
ചെറിയ പാമ്പുകള്‍ക്ക് ഇണചേരലിനൊടുവില്‍ അകാലചരമമാണു വിധി.80 ശതമാനം വരുന്ന ഗാര്‍ട്ടര്‍ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇണചേരല്‍ കാലം ഗാര്‍ട്ടര്‍ പാമ്പുകളുടെ ജീവനെടുക്കല്‍ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ബീജം വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ പെണ്‍പാമ്പുകള്‍ക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തില്‍ത്തന്നെ അന്‍പതോളം കുഞ്ഞുങ്ങളുമുണ്ടാകും.
















Comments