ഒന്നിനു മേലെ ഒന്നായി പാമ്പുകള്‍; വൈറലായി ദൃശ്യങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഒന്നിനു മേലെ ഒന്നായി പാമ്പുകള്‍; വൈറലായി ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2021, 10:32 am IST
FacebookTwitterWhatsAppTelegram

ഈ പാമ്പിന്‍ കൂട്ടത്തെ കണ്ടാല്‍ ആരും അമ്പരക്കും. മരച്ചില്ലയില്‍ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ കൂടിച്ചേര്‍ന്ന മോണ്ടാനയിലെ ഗാര്‍ട്ടര്‍ പാമ്പുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. മോണ്ടാനയിലെ ബില്ലിങ്‌സ് സ്വദേശിയായ കാസ്സെ മോറിസ്സെ എന്ന യുവതിയാണ് അപൂര്‍വ ദൃശ്യം പകര്‍ത്തിയത്.

മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെയായി ഇങ്ങനെ ഉരുണ്ടു കിടക്കുന്ന പാമ്പിന്‍ കൂട്ടങ്ങള്‍ മേറ്റിങ് ബാള്‍സ് എന്നാണ് അറിയപ്പെടുന്നത്. കറുത്ത ശരീരത്തില്‍ ചുവപ്പും മഞ്ഞയും വരകളുള്ള ‘റെഡ്-സൈഡഡ് ഗാര്‍ട്ടര്‍’ പാമ്പുകള്‍ പുളഞ്ഞിറങ്ങുന്ന കാഴ്ചയാണിത്. ഏപ്രില്‍ അവസാനം മുതല്‍ മേയ് അവസാനം വരെ ഇവയുടെ ഇണചേരല്‍ കാലമാണ്. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തില്‍ ഒത്തു ചേരുന്നത്.

വസന്തകാലത്തിന്റെ ആരംഭത്തിലാണിത്. കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്താല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

സമുദ്രം പിന്‍വാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകള്‍ ഇന്നും ഭൂമിക്കടിയിലുണ്ട്. അവയില്‍ അനേകം അടരുകളുമുണ്ട്. പതിനായിരക്കണക്കിനു വരുന്ന പാമ്പുകള്‍ക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാന്‍ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്. ഇണചേരാനുള്ള മുന്‍കരുതലെന്ന നിലയില്‍ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആണ്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭക്ഷണം കഴിക്കാറില്ല. ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും.

ആൺ പാമ്പുകളേക്കാൾ വലുപ്പം കൂടുതലാണ് പെണ്‍ ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആണ്‍പാമ്പുകള്‍ അടുക്കുന്നത്. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്. അതിനാല്‍ത്തന്നെ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും.

ചെറിയ പാമ്പുകള്‍ക്ക് ഇണചേരലിനൊടുവില്‍ അകാലചരമമാണു വിധി.80 ശതമാനം വരുന്ന ഗാര്‍ട്ടര്‍ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇണചേരല്‍ കാലം ഗാര്‍ട്ടര്‍ പാമ്പുകളുടെ ജീവനെടുക്കല്‍ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ബീജം വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ പെണ്‍പാമ്പുകള്‍ക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തില്‍ത്തന്നെ അന്‍പതോളം കുഞ്ഞുങ്ങളുമുണ്ടാകും.

 

Tags: Snakesocial media viral
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies