ന്യൂഡല്‍ഹി: കൊറോണ ഡ്യൂട്ടിക്കിടെയും ജീവകാരണ്യപ്രവര്ത്തനത്തിന് സ്വയം സമര്‍പ്പിച്ച് പോലീസുദ്യോഗസ്ഥന് മാതൃകയായി. ഡല്‍ഹിയിലെ അക്ഷദീപാണ് അടിയന്തിര സാഹചര്യം പരിഗണിച്ച് പ്ലാസ്മാ ദാനം നടത്തിയത്. 21 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് പ്ലാസ്മ നല്‍കാനാണ് പോലീസുദ്യോഗസ്ഥന് തയ്യാറായത്. 27 വയസ്സുകാരിയും ഗര്‍ഭസ്ഥ ശിശുവും സമയോചിത പ്രവര്‍ത്തനത്താല്‍ രക്ഷപെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി പോലീസ് തന്നെയാണ് ട്വീറ്റിലൂടെ വിവരം പുറത്തുവിട്ടത്.
ഡല്‍ഹി ഉത്തംനഗറിലെ ആശുപത്രിയിലാണ് യുവതിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നതും പ്ലാസ്മയുടെ ആവശ്യം അറിയിച്ചതും. അതേ ആശുപത്രിമേഖലയില്‍ പ്ലാസ്മാ ദാതാക്കളുടെ ഡാറ്റാ ബാങ്കില്‍ പേരു നല്കിയവരില് അക്ഷദീപുമുണ്ടായിരുന്നു. പോലീസിന് ലഭിച്ച വിവരം അനുസരിച്ച് അക്ഷദീപ് സ്വയം തയ്യാറാവുകയായിരുന്നു. .യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അക്ഷദീപിനെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു.
കഴിഞ്ഞ മാസം ഡല്‍ഹി പോലീസിലെ സീനിയര്‍ ഉദ്യോഗസ്ഥനായ രാകേഷ് കുമാറിന്റെ സേവനവും വാര്‍ത്തയായിരുന്നു. മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന ഡ്യൂട്ടിമൂലം സ്വന്തം മകളുടെ വിവാഹം പോലും മാറ്റിവെച്ചാണ് രാകേഷ് കുമാര്‍ മാതൃകയായത്. 20 ദിവസമായി ചെയ്യുന്ന ശവസംസ്കാര ഡ്യൂട്ടിയില്‍ 1300 അനാഥ മൃതദേഹങ്ങളാണ് രാകേഷ് കുമാര്‍ സ്വയം ഏറ്റെടുത്ത് സംസ്കരിച്ചത്.
Comments