ദിഗംബരനെ ക്യാന്‍വാസില്‍ പകര്‍ത്തി കോട്ടയം നസീര്‍; എന്റെ മനസ്സിലാണ് നസീര്‍ വരച്ചിരിക്കുന്നതെന്ന് മനോജ് കെ ജയന്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദിഗംബരനെ ക്യാന്‍വാസില്‍ പകര്‍ത്തി കോട്ടയം നസീര്‍; എന്റെ മനസ്സിലാണ് നസീര്‍ വരച്ചിരിക്കുന്നതെന്ന് മനോജ് കെ ജയന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2021, 09:50 am IST
Facebook
Twitter
WhatsAppTelegram

മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീറിന് വരയ്‌ക്കാനുള്ള കഴിവ് കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ്. ആ സമയത്ത് താരം വച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൊറോണ വ്യാപനത്തില്‍ ചെറിയ ഒരയവു വന്നതോടുകൂടി സിനിമകളും ഷൂട്ടിങും പുനരാരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യം വീണ്ടും അടച്ചു പൂട്ടിയിരിക്കുന്നു.

അതോടെ വീണ്ടും തന്റെ ചായക്കൂട്ടുകളുമായി നസീര്‍ രംഗത്തെത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് കോട്ടയം നസീറിന്റ മനോഹരമായ ഒരു ഓയില്‍ പെയിന്റിങാണ്. മനോജ് കെ ജയന്‍ എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ദിഗംബരനെയാണ് നസീര്‍ ക്യാന്‍വാസില്‍ പകര്‍ത്തിയത്. മനോജ് കെ ജയന്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘ കോട്ടയം നസീര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യില്‍ കിട്ടിയാല്‍ ആരുടെ ശബ്ദത്തിലേക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരന്‍!. അതിലുപരി മികച്ച ഒരു ചിത്രകാരന്‍ കൂടിയാണ് നസീര്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ ക്യാന്‍വാസില്‍ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല.. ദിഗംബരന്റെ മനോഹരമായ ഈ ഓയില്‍ പെയ്ന്റിങ് എന്റെ മനസ്സിലാണ് നസീര്‍ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരന്‍ മറ്റൊരു കോട്ടയംകാരന് നല്‍കിയ വലിയൊരു അംഗീകാരമായും ഞാന്‍ കാണുന്നു. വര്‍ഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരന്‍ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീര്‍ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീര്‍ എന്ന ചിത്രകാരന്റെ മുഴുവന്‍ പ്രതിഭയും ഇതില്‍ കാണാന്‍ കഴിയുന്നു.‘
എന്ന കുറിപ്പോടെയാണ് താരം ഫേയ്‌സ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചത്.

Tags: manoj k jayan
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies