ബീജിംഗ്: അമേരിക്ക അഫ്ഗാന് മേഖലയില്‍ നിന്നും പിന്മാറുന്നത് മേഖലയെ വീണ്ടും ഭീകരരുടെ കേന്ദ്രമാക്കുമെന്ന് ചൈന. ചൈന മുന്‍കൈ എടുത്ത് നടത്തുന്ന വികസന നിര്‍മ്മാണ പ്രവര്‍ത്തങ്ങളെ എന്നും തടയുന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ വളര്ച്ചയ്ക്കെതിരെയാണ് മുന്നറിയിപ്പ്. മേഖലയിലെ ഒരു രാജ്യത്തിനും താലിബാനടക്കമുള്ള ഭീകര സംഘടനകളെ നിലയ്ക്ക് നിര്‍ത്താനാവില്ലെന്നും ബീജിംഗ് വാണിജ്യ വ്യവസായ സമൂഹം വ്യക്തമാക്കി.
ഗ്ലോബല്‍ ടൈംസിലെ ലേഖനത്തിലൂടെയാണ് ഏഷ്യന്‍ മേഖലയിലെ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന വസ്തുത ചൈന അംഗീകരിച്ചത്. അതോടൊപ്പം അഫ്ഗാനിലെ എല്ലാ സംഭവങ്ങളിലും അമേരിക്കയ്ക്ക് പങ്കുണ്ടെന്നും വൈറ്റ്ഹൗസിന് അങ്ങനെ എളുപ്പം പ്രശ്നങ്ങളില്‍ നിന്നും കൈകഴുകി പിന്മാറാനാകില്ലെന്നും ചൈനീസ് വിദഗ്ധര്‍ ആരോപിച്ചു.
അമേരിക്കന്‍ സൈന്യം പിന്മാറുന്ന ആ നിമിഷം ഇസ്ലാമിക ഭീകരര്‍ തങ്ങളുടെ ശക്തികൂട്ടും. പ്രദേശത്തെ എല്ലാ ഭീകരസംഘടനകളും താലിബാന്റെ ഭരണകൂടം അഫ്ഗാനില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അവര്‍ ഒരു പ്രദേശത്തും വികസനവും സാമ്പത്തിക മുന്നേറ്റവും ആഗ്രഹിക്കുന്നവരല്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. ബെല്‍റ്റ് ആന്റ് റോഡ് വികസനത്തില്‍ പാകിസ്താനിലേയും അഫ്ഗാനിലേയും തിക്താനുഭവങ്ങള്‍ ഭീകരരുടെ ഇടപെടല്‍ മൂലമാണെന്നും ചൈന മുന്‍ അനുഭവം വെച്ച് ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
Comments