കറാച്ചി: സിന്ധിലെ ജനതോടുള്ള ഇമ്രാന്‍ ഭരണകൂടത്തിന്‍റെ അവഗണനയും ക്രൂരതയും എല്ലാ അതിരുകളും ലംഘിച്ചെന്ന് പ്രതിപക്ഷം. ഹിന്ദുഭൂരിപക്ഷപ്രദേശമായതിനാല്‍ സിന്ധ് പ്രവിശ്യയിലെ ജനങ്ങളോട് കാലങ്ങളായി കാണിക്കുന്ന അവഗണന എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്ന് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. മുന്‍പ്രധാനമന്തി ബേനസീര്‍ ഭൂട്ടോയുടെ മകനും പാക് പ്രതിപക്ഷ നിരയിലെ യുവനേതാവുമാണ് ബിലാവല്‍. ജനങ്ങള്‍ക്ക് യാതൊരു സേവനം നല്‍കാത്ത പാക് ഭരണകൂടം നിലവില്‍ ജലം നല്‍കാതെ സിന്ധിലെ കൃഷിഭൂമികളെ തരിശുനിലങ്ങളാക്കി ജനതയെ പട്ടിണിക്കിട്ടു കൊല്ലുകയാണെന്ന് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
രാജ്യത്തെ ജനതയെ ഒരു പോലെ കാണാന്‍ ഇതുവരെ ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിനായിട്ടില്ല. ജലത്തിന്‍റെ ദൗര്‍ലഭ്യം ഏറ്റവും അധികം അനുഭവിക്കുന്ന സിന്ധ് മേഖല ഏറ്റവും നല്ല ഉദാഹരണമാണ്. ആ മേഖലയെ ജനതയോടെ ശത്രുതയോടെ യാണ് പെരുമാറുന്നത്. കൃഷിക്കാവശ്യമായ ജലം നല്‍കാതെ ഹെക്ടര്‍കണക്കിന് കൃഷി ഭൂമി തരിശായിക്കഴിഞ്ഞു. ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം അടഞ്ഞിരിക്കുകയാണ്. പരാതി കേള്‍ക്കാന്‍ പോലും ഒരു ഉദ്യോഗസ്ഥനോ മന്ത്രിമാരോ തയ്യാറാകുന്നില്ല. നെല്ലും ഗോതമ്പും പരുത്തിയും വിളയുന്ന പ്രദേശത്തെ ഇത്തവണത്തെ കൃഷിയെല്ലാം മുരടിച്ചെന്നും ബിലാവല്‍ ഭൂട്ടോ കുറ്റപ്പെടുത്തി.
സിന്ധുനദിയിലെ ജലക്ഷാമം കാരണമാണ് ജലം എല്ലാ മേഖലയിലേക്കും ആവശ്യത്തിന് എത്തിക്കാനാകാത്തതെന്നാണ് മന്ത്രിമാരുടെ മറുപടി. എന്നാല്‍ ഉടന്‍ പരിഹാരമാകുമെന്നാണ് സിന്ധു നദീ ജല അതോറിറ്റി അറിയിക്കുന്നതെന്നും വക്താവ് മുഹമ്മദ് ഖാലിദ് അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ ഭരണകൂടവും മന്ത്രിമാരും ഇമ്രാന്‍ഖാനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
















Comments