ഭൂവനേശ്വര്‍: കൊറോണ പ്രതിരോധത്തില്‍ സമൂഹത്തെ ഒന്നിച്ചുനിര്‍ത്തിയുള്ള പ്രവര്‍ത്തന പദ്ധതിയുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കര്മ്മസേനകളെയും പുതുതായി അയ്യായിരം ആരോഗ്യപ്രവര്‍ത്തകരേയുമാണ് തയ്യാറാക്കിയത്.
ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനും സാധാരണക്കാര്‍ക്ക് ഉടന്‍ ചികിത്സാ സഹായം ലഭ്യമാക്കാനുമാണ് സംവിധാനം ഒരുക്കിയത്. ഓക്സജിന്‍ അതിവേഗം നിറയ്ക്കാനും ഗ്രാമീണതലത്തില്‍ പോലും എത്തിക്കാനുമുള്ള സന്നദ്ധപ്രവര്‍ത്തകരേയും ദ്രുതകർമ്മ സേനയേയുമാണ് പട്നായിക് ഒരുക്കിയത്.
ഒഡീഷ ആരോഗ്യവകുപ്പിന്റേയും വ്യവസായ വകുപ്പിന്റേയും ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സന്നദ്ധപ്രവര്‍ത്തകര്‍ സഹായത്തിനുണ്ടാകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും റീഫില്ലിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് കര്മ്മസേനയുള്ളത്. ജനങ്ങള്‍ റീഫില്ലിംഗ് സ്റ്റേഷനിലേക്ക് കൂട്ടത്തോടെ എത്തുന്നത് ഇല്ലാതാക്കാന്‍ ഗ്രാമീണമേഖലയില്‍ പോലും കര്‍മ്മസേന ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയും അത് കൃത്യമായി തിരികെ എടുക്കുകയും ചെയ്യും.
ആരോഗ്യരംഗത്തും ജനങ്ങളിലേക്ക് സേവനം എത്തിക്കാനായി 786 ഡോക്ടര്‍മാരേയും 5137 പാരാമെഡിക്കല്‍ പ്രവര്‍ത്തകരേയും പുതുതായി ഒഡീഷയില്‍ നിയമിച്ചുകഴിഞ്ഞതായും പട്നായിക് വ്യക്തമാക്കി.
Comments