ഭൂവനേശ്വര്‍: ഇന്ത്യയുടെ കൊറോണ പ്രതിരോധ രംഗത്ത് ശക്തമായ സഹായമായി ഒഡീഷ മുന്‍പന്തിയില്‍. രാജ്യത്തിന്റെ എല്ലാ മേഖലയിലേക്കും ഓക്സിജനെത്തിക്കുന്ന അതീവ സാഹസിക ദൗത്യമാണ് മുടക്കമില്ലാതെ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി 29 ദിവസംകൊണ്ട് 18,460 മെട്രിക് ടണ്‍ ഓക്സിജനുമായി 1005 ടാങ്കറുകളാണ് ഒഡീഷ എത്തിച്ചുനല്‍കിയത്.
ഒഡീഷയിലെ റൂര്‍ക്കേല, ജാജ് പൂര്, ധെന്‍കനാല്‍, ആന്‍ഗുല്‍ ജില്ലകളിലെ ഓക്സിജന്‍ നിര്‍മ്മാണശാലകളില്‍ നിന്നാണ് ഓക്സിജന്‍ നല്ക്ന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ വിഖ്യാതമായ ഓക്സിജന്‍ എക്സ്പ്രസുകളിലായി ടാങ്കറുകള്‍ ഈ ജില്ലകളില്‍ നിന്നും നിറച്ചാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.
ആന്ധ്രാപ്രദേശ് 313, തെലങ്കാന 254 , തമിഴ്നാട് 61, ഹരിയാന 138, മഹാരാഷ്ട്ര 41, ഛത്തീസ്ഗഢ് 36, ഡല്‍ഹി 22, ഉത്തര്‍പ്രദേശ് 56, മദ്ധ്യപ്രദേശ് 63 എന്നിങ്ങനെയാണ് ടാങ്കറുകളെത്തിച്ചത്. ഇതുകൂടാതെ പത്തില്‍ താഴെ ടാങ്കറുകള്‍ പഞ്ചാബ്, കര്‍ണ്ണാടക, ബീഹാര്‍, ചണ്ഡീഗഡ്, കേരളം എന്നിവിടങ്ങളിലേയ്ക്കും എത്തിച്ചതായും ഒഡീഷ അറിയിച്ചു.
Comments