കരുത്തോടെ എട്ടാം വർഷത്തിലേക്ക് ; മഹാവ്യാധിയെ പ്രതിരോധിച്ച് ജനങ്ങൾക്കൊപ്പം മോദിസർക്കാർ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കരുത്തോടെ എട്ടാം വർഷത്തിലേക്ക് ; മഹാവ്യാധിയെ പ്രതിരോധിച്ച് ജനങ്ങൾക്കൊപ്പം മോദിസർക്കാർ

Janam Web Desk by Janam Web Desk
May 30, 2021, 09:55 am IST
FacebookTwitterWhatsAppTelegram

ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ച് ലോക രാജ്യങ്ങൾക്കിടയിൽ കരുത്തുറ്റ രാഷ്‌ട്രമായി ഭാരതത്തെ മുന്നോട്ട് നയിച്ച് നരേന്ദ്രമോദി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നു. 2019 മെയ് 30 നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യ അഞ്ചു വർഷങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന സുസ്ഥിര വികസനം ലക്ഷ്യമിട്ട സർക്കാർ രണ്ടാം വരവിൽ ശക്തമായ നടപടികളുമായാണ് ഭരണം ആരംഭിച്ചത്.

കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ധീരമായ നടപടി ലോക രാജ്യങ്ങൾക്കിടയിൽ തന്നെ ചർച്ചയായി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രഖ്യാപിച്ച് ലോക രാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയ്‌ക്കൊപ്പം അണിനിരന്നു. വിഷയം അന്താരാഷ്‌ട്ര തലത്തിൽ ഉയർത്തിക്കൊണ്ടു വന്ന പാകിസ്താന് വൻ തിരിച്ചടി നേരിടുകയും ചെയ്തു. കശ്മീരിൽ സമാധാനവും സുരക്ഷയും വികസനവും സാദ്ധ്യമാക്കാൻ കഴിയുന്ന രീതിയിലുള്ള തീരുമാനമായിരുന്നു സർക്കാരിന്റേതെന്ന് പിന്നീട് തെളിയുകയും ചെയ്തു.

2020 ഓടെ ലോകം കൊറോണയുടെ പിടിയിലമർന്നപ്പോൾ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ശക്തമായിത്തന്നെയാണ് അതിനെ നേരിട്ടത്. മറ്റ് വികസിത രാഷ്‌ട്രങ്ങൾ പോലും തകർന്നപ്പോൾ അവരേക്കാളേറെ ജന സംഖ്യയുള്ള വികസ്വര രാഷ്‌ട്രമായ ഭാരതം കരുത്തോടെ തന്നെ കൊറോണയ്‌ക്കെതിരെ പോരാടി. അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തി. വാക്സിൻ നിർമ്മാണം ആരംഭിച്ചു. ലോകത്തെ ദരിദ്രരാജ്യങ്ങളെ സഹായിച്ചു. ഈ വർഷം അവസാനത്തോടെ 216 കോടി വാക്സിനാണ് രാജ്യം ലക്ഷ്യമിടുന്നത്.

കൊറോണയ്‌ക്കിടെ ചൈനയുടെ അധിനിവേശത്തിനുള്ള ശ്രമം ധീരതയോടെ പ്രതിരോധിക്കാനും രാജ്യത്തിന് കഴിഞ്ഞു. ലോകരാജ്യങ്ങളെല്ലാം ചൈനീസ് അതിക്രമത്തെ വിമർശിച്ചു. ചൈനയുടെ അഹങ്കാരത്തെ ഒട്ടും പതറാതെ നേരിട്ട രാജ്യം ഒടുവിൽ അവരെ കടന്നുകയറിയ സ്ഥലങ്ങളിൽ നിന്ന് പിന്തള്ളുകയും ചെയ്തു. രാജ്യത്തിന് 20 ധീര ജവാന്മാരെയാണ് നഷ്ടമായത്. രാജ്യമൊറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരക്കുകയും ചെയ്തു.

അയൽ രാജ്യങ്ങളിൽ വംശഹത്യ നേരിട്ട സമൂഹങ്ങൾക്ക് പൗരത്വം നൽകാനുള്ള നടപടിയും കാർഷിക മേഖലയിൽ കൊണ്ടുവന്ന വിപ്ലവകരമായ നിയമ ഭേദഗതികളും മോദി ഭരണത്തിന്റെ പൊൻതൂവലുകളായി. യഥാർത്ഥ കർഷകർ കാർഷിക നിയമത്തിനൊപ്പം നിന്നപ്പോൾ രാജ്യ വിരുദ്ധ ശക്തികളും ഖാലിസ്ഥാൻ വാദികളും ഇതിനെതിരെ കലാപങ്ങൾ സംഘടിപ്പിച്ചു. ഇതിനെതിരെ കരുത്തോടെ തന്നെ കേന്ദ്രസർക്കാർ മുന്നോട്ടു പോയി. രാജ്യത്ത് എല്ലായിടത്തും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ ജനങ്ങൾക്ക് ആശ്വാസമേകി നിശ്ശബദ വിപ്ലവമാകുന്നുണ്ട്.

മോദി സർക്കാർ ഏഴു വർഷം പൂർത്തിയാകുമ്പോൾ രാജ്യത്ത് നടന്ന സർവേകളിൽ അറുപത് ശതമാനം പേരും ഭരണത്തിൽ തൃപ്തരാണ്. മോദിയുടെ ജനപ്രീതിക്കും മങ്ങലേറ്റിട്ടില്ല. ചൈനീസ് വൈറസിന്റെ കടന്നുകയറ്റത്തെ ശക്തമായി എതിർത്ത് തോൽപ്പിക്കാനായുള്ള പരിശ്രമത്തിലാണ് രാജ്യവും സർക്കാരും. അടുത്ത വർഷം കൊറോണ ഭീതിയിൽ നിന്ന് രാജ്യത്തെ പൂർണമായും രക്ഷിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നതും. രാജ്യവും ആ പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നതും. പറഞ്ഞതെല്ലാം ചെയ്ത ജനങ്ങളുടെ പ്രതീക്ഷ കാത്ത സർക്കാരായത് കൊണ്ട് തന്നെ അക്കാര്യം ഉറപ്പാണ് താനും.

Tags: Narendra Modicentral government
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

Latest News

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies