കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടനയെ രക്ഷപെടുത്തി. പിണവൂർ കുടി കൊട്ടാരത്തിൽ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ മണിക്കൂറുകളുടെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇന്ന് പുലർച്ചെയാണ് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത്. ഇതിൽപ്പെട്ട ഒരാന കിണറ്റിൽ വീഴുകയായിരുന്നു. സമീപത്തെ കൃഷിയിടങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വനപാലകരും പ്രദേശവാസികളും എത്തിയാണ് ആനയെ കിണറ്റിൽ നിന്ന് പുറത്ത് കയറ്റിയത്.
Comments