ഭവൻസ്-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.‘മെച്ചപ്പെട്ട ഭാവി ലഭിക്കാൻ നമുക്ക് പ്രകൃതിയെ പരിപോഷിപ്പിക്കാം എന്ന സന്ദേശമുയർത്തി ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ നടത്തി.3 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പക്ഷി തീറ്റ ഉണ്ടാക്കി അവരുടെ വീടുകളിൽ പക്ഷികൾക്ക് നൽകി.ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾ ജലസംഭരണ രീതികളുടെ മോഡലുകളാണ് നിർമ്മിച്ചത്.ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പരിസ്ഥിതിയുടെ പരിശുദ്ധി നിലനിർത്തുന്നതിനുള്ള സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള നൂതന ആശയങ്ങൾ അവതരിപ്പിച്ചു.സ്കൂൾ ഡയറക്ടർമാരായ ഹിമാൻഷു വർമ്മയും റിതു വർമ്മയും പ്രിൻസിപ്പൽ സാജി ജേക്കബും മികച്ച പ്രവർത്തനത്തിന് വിദ്യാർത്ഥികളെ അഭിനന്ദിച്ചു
Comments