തന്റെ പ്രണയിനിയെ ഒരുദിവസം മറന്നു പോവുകയും പിന്നീട് ഓര്‍മ്മ തിരികെ വന്ന ശേഷം അവളെ വിവാഹം കഴിക്കുകയും ചെയ്യുന്ന നിരവധി രംഗങ്ങള്‍ സിനിമയില്‍ നാം കണ്ടിട്ടുണ്ട്. കൂടാതെ ശകുന്തളയെ മറന്നു പോയ ദുഷ്യന്തരാജാവിന്റെ കഥ അറിയാത്തവരായും ആരുംതന്നെ ഉണ്ടാകില്ല. എന്നാല്‍ ഇവിടെ കഥയും സിനിമയും മറികടന്ന് ജീവിതത്തിലാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് പീറ്റര്‍ മാര്‍ഷല്‍. അമേരിക്കയിലെ കണക്റ്റിക്കട്ടിലാണ് സംഭവം. ഭാര്യ ലിസയെ വിവാഹം കഴിച്ച കാര്യം പലപ്പോഴും അദ്ദേഹം മറന്നിരുന്നു. അവരുടെ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും മറന്നെങ്കിലും,ലിസയോടുള്ള വൈകാരിക ബന്ധങ്ങള്‍ മുഴുവനായും അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിന്നും വിട്ടു മാറിയിട്ടില്ല. ഒരിക്കല്‍ ടിവി കാണുന്നതിനിടയില്‍ ഒരു വിവാഹ രംഗം കണ്ടപ്പോള്‍ പെട്ടെന്നു തന്നെ പീറ്റര്‍ ഭാര്യയോട് പറഞ്ഞു നമുക്കും ഇതുപോലെ ചെയ്താലോ… വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ലിസയുടെ ചോദ്യത്തിനു മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ പീറ്റര്‍ മുഖം താഴ്ത്തി. സ്വന്തം ഭാര്യയോടാണ് ഇക്കാര്യം ചോദിക്കുന്നത് എന്ന കാര്യം അദ്ദേഹം മറന്നു. പ്രിയപ്പെട്ടവള്‍ എന്നാണ് ലിസയെ പീറ്റര്‍ വിളിക്കുന്നത്.
ഒരാളെ രണ്ടുതവണ വിവാഹം കഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ലിസ കരുതുന്നു. വിവാഹ ഇവന്റ് പ്ലാനറായ ലിസയുടെ മകള്‍ തന്നെയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. അവള് ഈ കാര്യം പങ്കുവെച്ചതോടെ നിരവധി ആളുകള്‍ ഈ ചടങ്ങിലേയ്ക്ക് അവരുടെ സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്തു. ഇത്രയും സന്തോഷവാനായി ആദ്ദേഹത്തെ ഇതിനുമുമ്പ് കണ്ടതായി ഓര്‍മ്മിക്കുന്നില്ലെന്ന് ലിസി പറഞ്ഞു. എന്നാല്‍ ഈ സന്തോഷ നിമിഷങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് മറയും.
Comments