കണ്ണൂർ: കണ്ണൂരിൽ ദേശീയ പതാകയോട് അനാദരവ്. ദേശീയ പതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ഓടയ്ക്ക് സമീപമാണ് കണ്ടെത്തിയത്. കണ്ണൂർ കളക്ട്രേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം.
ചെളിപുരണ്ട നിലയിലായിരുന്നു പതാക. വിവരം അറിഞ്ഞെത്തിയ ടൗൺ പോലീസ് പതാക സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി പതാകയോട് അനാദരവ് കാണിച്ച് കളക്ട്രേറ്റിന് മുന്നിൽ കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പരിസരത്തെ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും. സംഭവത്തെ വളരെ ഗൗരവകരമായാണ് എടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
Comments