തിരുവനന്തപുരം : പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള ആനുകൂല്യങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളിൽ ഒരാൾ കീഴടങ്ങി. എസ്സി എസ്ടി വകുപ്പിലെ ക്ലർക്കായ രാഹുലാണ് മ്യൂസിയം സ്റ്റേഷനിൽ കീഴടങ്ങിയത്. മൂന്ന് മാസമായി രാഹുൽ ഒളിവിലായിരുന്നു.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രാഹുലും എസ്സി പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്ന് 75 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. മറ്റ് രണ്ട് പേരെ പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല.
Comments