ന്യൂഡൽഹി: കേന്ദ്രസർക്കാർ ക്യാബിനറ്റ് കമ്മിറ്റിയും പുന:സംഘടിപ്പിക്കുന്നു. കേന്ദ്രമന്ത്രി സഭാ പുന:സംഘടനയ്‌ക്കു പിന്നാലെയാണ് രാഷ്‌ട്രീയ കാര്യ സമിതി പുന:സംഘടനയും പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും അസാമിൽ നിന്നുള്ള കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാളിനേയുമാണ് രാഷ്‌ട്രീയ കാര്യസമിതിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്മൃതി ഇറാനി നിലവിൽ വനിതാ ശിശുക്ഷേമ മന്ത്രിയായി തുടരുകയാണ്. സർബാനന്ദ സോനോവാളിന് തുറമുഖ വകുപ്പാണ് നൽകിയിരിക്കുന്നത്. ഇവർക്കൊപ്പം തൊഴിൽ വകുപ്പു മന്ത്രി ഭൂപേന്ദർ യാദവ്, ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ, ഗ്രാമീണ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് എന്നിവരും മന്ത്രിസഭയിൽ നിന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാഷ്‌ട്രീയ കാര്യ സമിതി അദ്ധ്യക്ഷൻ.
Comments