തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതി തീരുമാനത്തെ ന്യായീകരിച്ച സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളിൽ അതൃപ്തി . ഇരു മുന്നണികളും ഹൈക്കോടതിയുടെ തീരുമാനത്തേയും സർക്കാറിന്റെ അനുകൂല സമീപനത്തേയും എതിർക്കാത്തതും മുസ്ലീം സംഘടനകങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതിഷേധത്തിനോടും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ പ്രതികരിച്ചിട്ടില്ല.
മതപരമായ വിഷയമായതുകൊണ്ടും ന്യൂനപക്ഷ വോട്ടുബാങ്കിൽ കരുതലുള്ളതുകൊണ്ടും രാഷ്‌ട്രീയ സംഘടനകൾ നയപരമായാണ് വിഷയത്തെ സമീപിക്കുന്നത്. വിവാദം ഒഴിവാക്കാനാണ് സർക്കാർ ജനസഖ്യാനുപാതത്തെ മുറുകെപിടിക്കുന്നതും മതത്തെ പരാമർശിക്കാത്തതെന്നുമാണ് സൂചന.
80: 20 എന്ന ന്യൂനപക്ഷ അനുപാതം മാറ്റണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. രൂക്ഷ വിമർശനത്തോടെയാണ് ന്യൂനപക്ഷ അനുപാതത്തിനെതിരെ ഹൈക്കോടതി പ്രതികരിച്ചത്.
ജനസഖ്യാനുപാതത്തിനനുസരിച്ച് ന്യൂനപക്ഷ സംവരണം തീരുമാനിക്കണം എന്നതാണ് തത്വത്തിൽ സർക്കാരിന്റെ തീരുമാനം. കോടതിയുടെ ഇടപെടലുണ്ടായ വിഷയത്തിൽ അന്നും ഇന്നും ഭരണ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായം പറയാൻ തയ്യാറായിട്ടില്ല. പ മതനേതാക്കളും സാമൂഹ്യശാസ്ത്ര വിദഗ്ധന്മാരും മാത്രമാണ് അഭിപ്രായം പറഞ്ഞത്.
മതവിഷയത്തിൽ എന്ത് അഭിപ്രായം പറഞ്ഞാലും തിരിച്ചടിക്കുമെന്നതാണ് സി.പി.എമ്മിനേയും കോൺഗ്രസ്സിനേയും പരിമിതികൾക്കുള്ളിൽ തളച്ചിടുന്നത്. എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചെന്ന് പറഞ്ഞ സി.പി.എം, കോൺഗ്രസ്സ് നേതാക്കൾ തെരഞ്ഞടുപ്പിന് ശേഷം പരസ്പരം ഉന്നയിച്ച ആരോപണത്തെ മുസ്ലീം സംഘടനകൾ അവരുടെ ഭാഗം ന്യായീകരിക്കാനും ഉപയോഗിക്കുകയാണ്.
വിദഗ്ധ സമിതികളുടെ കാര്യമായ പഠനത്തിന് ശേഷമാണ് ഹൈക്കോടതി കേരളത്തിലെ അനുപാതം ശരിയല്ലെന്ന നിലപാട് സ്വീകരിച്ചത്. സച്ചാർ കമ്മറ്റി റിപ്പോർട്ടിനെ പാടെ തള്ളിക്കളഞ്ഞതിനെ സർക്കാർ കോടതിയിൽ ചോദ്യം ചെയ്തില്ലെന്ന കടുത്ത അമർഷമാണ് ലീഗ് പ്രകടിപ്പിക്കുന്നത്. എന്നാൽ അർഹതപ്പെട്ടവർക്കെല്ലാം ആനുകൂല്യം ലഭിക്കാൻ സർക്കാർ സംവിധാനം ജനസഖ്യാ ആനുപാതികമായി ഒരുക്കുമെന്നത് ഭരണഘടനാപരമായും സാധുതയുള്ള ഒന്നാണെന്നാണ് സർക്കാർ നയം.
















Comments