കൊച്ചി: കൊറോണ മഹാമാരി കാലത്ത് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസമെന്ന് പ്രിയതാരം മോഹൻലാൽ. അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ രാമായണപാരായണത്തിലൂടെ സാധിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, ‘ആത്മജ്ഞാനത്തിന്റെ തിരികൊളുത്തി, അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം’.
ആത്മജ്ഞാനത്തിന്റെ തിരികൊളുത്തി, അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു….
Posted by Mohanlal on Friday, July 16, 2021
Comments