കൊല്ലം : കുളത്തൂപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനി ദിവ്യയെയാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . രാവിലെയോടെയായിരുന്നു സംഭവം.
അമ്മയുടെ അച്ഛൻ തങ്കപ്പനോടൊപ്പമായിരുന്നു ദിവ്യ താമസിച്ചിരുന്നത്. തങ്കപ്പൻ കടയിൽപോയി മടങ്ങിവന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
കുളത്തൂപ്പുഴ പൊലീസും കൊല്ലത്തു നിന്നുളള ഫൊറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബന്ധുക്കൾ, നാട്ടുകാർ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ദിവ്യയുടെ അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. അച്ഛൻ കൃഷ്ണൻകുട്ടി എട്ടുവർഷം മുൻപാണ് മരിച്ചത്.
Comments