ഗുരുഗ്രാം: കനത്തമഴയിൽ ഹരിയാനയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുഗ്രാമിലെ രാജീവ് ചൗക്ക് ഭൂഗർഭപാതയിലാണ് ഒരാൾ ഒഴുക്കിൽപെട്ട് മരണമടഞ്ഞത്. ദുരന്തനിവാരണ സേനാംഗങ്ങളാണ് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്.
ദുരന്തനിവാരണ സേന ഇൻസ്പെക്ടർ ആർ. യാദവാണ് വിവരം ധരിപ്പിച്ചത്. നടന്നുപോവുകയായിരുന്ന വ്യക്തി ഭൂഗർഭപാതയാണെന്ന് അറിയാതെ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് നിഗമനം. കനത്ത മഴയിൽ ശക്തമായ ഒഴുക്കാണ് പ്രദേശത്തു ണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments