ജയ്പൂർ : രാജസ്ഥാനിൽ ജയ് ശ്രീറാം എന്നെഴുതിയ കൊടി എം എൽ എ വലിച്ച് കീറി . സ്വതന്ത്ര എം എൽ എ ആയ രാംകേഷ് മീനയാണ് കൊടി കീറിയത്. ജയ്പൂരിലെ അമാഗഡ് കോട്ടയിലായിരുന്നു സംഭവം.
പ്രദേശത്തെ ഹിന്ദു സംഘടനകൾ കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് ജയ് ശ്രീറാം എന്നെഴുതിയ കൊടികൾ സ്ഥാപിച്ചത്. എന്നാൽ ഇതറിഞ്ഞ എംഎൽഎയും സംഘവും കൂട്ടമായി എത്തി കൊടികൾ കീറിക്കളയുകയായിരുന്നു. തടയാൻ എത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ എംഎൽഎ കയ്യേറ്റം ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊടികൾ കീറിയതിൽ ശക്തമായ പ്രതിഷേധമാണ് എംഎൽഎയ്‌ക്കെതിരെ ഉയരുന്നത്. എംഎൽഎയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
ഗംഗാപൂരിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയാണ് മീന. അടുത്തിടെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെതിരെ മോശം പരാമർശം ഉന്നയിച്ച സംഭവത്തിലും മീനയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
Anti-Hindu sentiments are running high in Congress-ruled Rajasthan under the leadership of Chief Minister Ashok Gehlot. As per an India TV report, independent MLA Ramkesh Meena tore a saffron flag with ‘Jai Shri Ram’ inscribed on it. The incident is of Aamagarh Fort in ,,,. pic.twitter.com/D2eDnJD7zn
— Ashish Sehgal🚩🛕🇮🇳 ॐ १०८ (@Ashish39421944) July 22, 2021
Comments