തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിന്റെ മറവിൽ ഏകദേശം ആയിരം കോടി രൂപയുടെ തിരിമറി നടന്നതായാണ് പുറത്തുവരുന്ന വിവരം. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോർട്ട് നിർമ്മാണം ഉൾപ്പെടെ നടത്തുകയും, ഇതിലേക്ക് കോടികളുടെ വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഭരണ സമിതി ഇത്രയും തുകയുടെ തിരിമറി നടത്തിയത്. ബിനാമി ഇടപാടുകളിലൂടെയും തട്ടിപ്പുകാർ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ട്. . ഇതിന് പുറമേ നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തും, ഇല്ലാത്ത ഭൂമി ഈടുവച്ചും ഭരണ സമിതി കോടികൾ വെട്ടിച്ചിട്ടുണ്ട്.
ബാങ്കിന്റെ മറവിൽ വ്യാപക ഭൂമി തട്ടിപ്പും നടന്നിട്ടുണ്ട്. വില കൂടിയ ഭൂമി ഈടുവെച്ച് വായ്പയെടുത്തവരുടെ ഭൂമി വേഗത്തിൽ ജപ്തിചെയ്തായിരുന്നു ഭൂമി തട്ടിയെടുത്തിരുന്നത്. ഈ ഭൂമി പിന്നീട് തട്ടിപ്പുകാർ മറച്ചുവിറ്റ് പണം കൈക്കലാക്കും.
Comments