ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ഫയാസ് വാർ എന്ന ഭീകരനെയാണ് വധിച്ചത്. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം രണ്ടായി. സോപോരിലെ വാർപോരയിലാണ് ഏറ്റുമുട്ടൽ.
വധിച്ച ഭീകരരിൽ നിന്നും ആയുധങ്ങളും രാജ്യ വിരുദ്ധ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ചുവരികയാണ്. ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭീകരരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഭീകര താവളം വളഞ്ഞ സുരക്ഷാ സേന ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ച് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
Comments