സര്‍ക്കാര്‍ ജോലിക്കാര്‍ കൈക്കൂലി വാങ്ങി പിടിയിലായ നിരവധി സംഭവങ്ങള്‍ വാര്‍ത്തകളിലൂടേയും മറ്റും നാം കേട്ടിട്ടുണ്ട്. എന്നാല്‍ കേള്‍ക്കുമ്പോള്‍ തന്നെ കൗതുകകരമായിരിക്കുകയാണ് ഒരു കൈക്കൂലി വാര്‍ത്ത. കൈക്കൂലി കൊണ്ട് സ്വര്‍ണ ശൗചാലയം അടക്കമുള്ള ആഢംബര ജീവിതം നയിച്ച ഒരു ഉദ്യോഗസ്ഥന്റെ വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. റഷ്യയിലാണ് സംഭവം, അലക്സി എന്ന ഒരു പോലീസ് മേധാവിയാണ് കൈക്കൂലിക്കാരന്.
ട്രാഫിക് ഉദ്യോഗസ്ഥന്മാരുമായി ചേര്‍ന്ന് ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയാണ് ഈ ഉദ്യോഗസ്ഥന് കാശുവാരിയത്. ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങള്‍ പരിശോധനയില്ലാതെ കടന്ന് പോകുന്നതിനുള്ള അവസരമാണ് ഇദ്ദേഹവും കൂട്ടാളികളും കൈക്കൂലി വാങ്ങി ചെയ്തു കൊടുത്തത്. ഇതിന് പുറമേ ഫാന്‍സി നമ്പരുകള്‍ വാഹനങ്ങള്‍ക്ക് നല്‍കിയും പണം സമ്പാദിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും നിരവധി ആഢംബര വസ്തുക്കളാണ് കണ്ടെടുത്തത്. ബില്യാര്‍ഡ്സ് റൂം വരെ ഇയാളുടെ ആഢംബര വീട്ടില്‍ ഒരുക്കിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ പടികളും കണ്ടെത്തി. ആഡംബര വീട്ടിലെ കാഴ്ച ശരിക്കും പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു.
Comments